Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സപ്ലൈകോയിൽ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ചില ഇനങ്ങളുടെ വില കുറഞ്ഞു.

സപ്ലൈകോയിൽ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ചില ഇനങ്ങളുടെ വില കുറഞ്ഞു.
തിരു.: സപ്ലൈകോയിൽ ഇന്നു മുതൽ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ചില ഇനങ്ങളുടെ വില കുറഞ്ഞു. സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നേരത്തേ അറിയിച്ചിരുന്നു. വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവയുടെ വിലയാണ് കുറയുന്നത്. 
          സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറച്ച് 319 രൂപയാണ് പുതിയ വില. സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപ കുറച്ച് 359 രൂപയുമായി. കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍ നിന്ന് 419 ആയി. സബ്സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ചു രൂപ വീതമാണ് കുറച്ചത്. യഥാക്രമം 88, 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. 
        ഒക്ടോബര്‍ മുതല്‍ എട്ടു കിലോ ശബരി അരിക്ക് പുറമെ 20 കിലോ വീതം അധിക അരിയും ലഭിക്കും. 25 രൂപ നിരക്കിലാണിത്. പുഴുക്കലരിയോ പച്ചരിയോ കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം. എല്ലാ കാര്‍ഡുകാര്‍ക്കും ആനുകൂല്യം ലഭിക്കും. ഓണക്കാലത്ത് 56.73 ലക്ഷം കാര്‍ഡുകാരാണ് സപ്ലൈകോയില്‍ എത്തിയത്. ഉത്സവകാലം ഒഴികെ 30- 35 ലക്ഷം കാര്‍ഡുകാരാണ് പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement