Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി ബൊമ്മക്കൊലു ഒരുങ്ങി.

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി ബൊമ്മക്കൊലു ഒരുങ്ങി.
കോട്ടയം: തിന്മയുടെ മേൽ നന്മയുടെ വിജയം നേടാൻ ദേവീ ഉപാസനയോടെയുള്ള ഒൻപത് ദിനരാത്രങ്ങൾ വരവായി. തിരുനക്കര ബ്രാഹ്മണ സമൂഹമഠത്തിൽ ആചാര അനുഷ്ഠാന നിറവിൽ ഈ വർഷവും വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബൊമ്മക്കൊലു തയ്യാറാക്കി. പ്രത്യേക പീഠംത്തിൽ പതിനൊന്ന് തട്ടുകളിലാണ് ദേവീ ദേവന്മാരുടെയും പരിവാരങ്ങളുടെയും സ്തുതിപാടകരുടെയും  ദ്വാരപാലകരുടെയും പരമ്പരാഗത രീതിയിലുള്ള ബൊമ്മക്കൊലു തയ്യാറാക്കിയിരിക്കുന്നത്.
         ഒൻപത് ദിനരാത്രങ്ങളാണ് സാധാരണയായി നവരാത്രി ആഘോഷങ്ങളിൽ ഉൾപ്പെടുന്നതെങ്കിലും, ഈ വർഷം സെപ്തംബർ 22 മുതൽ ഒക്ടോബർ ഒന്നു വരെ പത്ത് ദിവസം നവരാത്രി മഹോത്സവം ആഘോഷിക്കപ്പെടുന്നു എന്നത് പ്രത്യേകതയാണ്. തിരുനക്കര ബ്രാഹ്മണ സമൂഹമഠത്തിൽ ആദ്യദിനം പ്രത്യേക ചടങ്ങുകളുടെ ഭാഗമായി സുമംഗലി പൂജയും കന്യാപൂജയും നടന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement