Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹൗസ് ബോട്ടിൽ നിന്ന് വീണ് യുവാവ് മരിച്ചു.

ഹൗസ് ബോട്ടിൽ നിന്ന് വീണ് യുവാവ് മരിച്ചു.
ആലപ്പുഴ: പുന്നമടയിൽ ഹൗസ് ബോട്ടിൽ നിന്ന് കാൽവഴുതി കായലിൽ വീണ യുവാവ് മരിച്ചു. കൊല്ലം തൃക്കരുവ കാഞ്ഞവേലി നല്ലൂട്ടിൽ വടക്കതിൽ രാജേഷ് (36) ആണ് മരിച്ചത്.
        പുന്നമട സ്റ്റാർട്ടിംഗ് പോയിൻ്റിൽ മല്ലൻ ഡോക്കിന് സമീപം നൈറ്റ് സ്റ്റേയ്ക്കായി കെട്ടിയിട്ടിരുന്ന "സാൻ്റ മരിയ" എന്ന ഹൗസ് ബോട്ടിൽ നിന്ന് രാത്രി 12.00 മണിയോടെ ആണ് രാജേഷ് വെള്ളത്തിൽ വീണത്. ബോട്ടിലെ ജീവനക്കാർ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ച് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് കായൽ സവാരിയ്ക്കായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു രാജേഷ്.

Post a Comment

0 Comments

Ad Code

Responsive Advertisement