Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണ് നാളെ തുടക്കമാകും.

ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണ് നാളെ തുടക്കമാകും. 
ആലപ്പുഴ: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണ് നാളെ കൈനകരിയിൽ തുടക്കമാകും. വിവിധ സ്ഥലങ്ങളിലായി 14 മത്സരങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉള്ളത്. വള്ളംകളിയുടെ ആവേശം അലതല്ലുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ആയ ചുണ്ടൻ വള്ളങ്ങളിലെ ചാമ്പ്യനെ കണ്ടെത്താനുള്ള മത്സരങ്ങൾക്കാണ് നാളെ തുടക്കമാകുന്നത്. നെഹ്രു ട്രോഫി വള്ളംകളിയിൽ ആദ്യ ഒൻപത് സ്ഥാനങ്ങളിൽ എത്തിയവരാണ് സിബിഎൽ മത്സരങ്ങളിൽ മാറ്റുരയ്ക്കുക. 
       കഴിഞ്ഞ നാല് സീസണുകളിലും പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ തേരോട്ടമാണ് കണ്ടത്. എന്നാൽ, പള്ളാത്തുരുത്തിയെ ഇത്തവണ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി ഒന്നാമതെത്തിയത് വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ വീയപുരമാണ്. വീയപുരത്തെ കൂടാതെ പുന്നമട ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം, പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ മേൽപ്പാടം, നിരണം ബോട്ട് ക്ലബിൻ്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ പായിപ്പാടൻ ഒന്ന്, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബിൻ്റെ നടുവിലേപ്പറമ്പൻ, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബിൻ്റെ കാരിച്ചാൽ, ചെറുതന ബോട്ട് ക്ലബിൻ്റെ ചെറുതന, ചങ്ങനാശേരി ബോട്ട് ക്ലബിൻ്റെ ചമ്പക്കുളം എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിന്റെ ഭാഗമാവുക. വയനാട് ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ കഴിഞ്ഞ വർഷം ആറു മത്സരങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ, ഇത്തവണ വിവിധ ഇടങ്ങളിലായി 14 മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement