Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധിമൂലം വീണ്ടും ശസ്ത്രക്രിയകൾ നിർത്തിവെച്ചതായി റിപ്പോർട്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധിമൂലം വീണ്ടും ശസ്ത്രക്രിയകൾ നിർത്തിവെച്ചതായി റിപ്പോർട്ട്. 
തിരു.: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണ പ്രതിസന്ധിമൂലം വീണ്ടും ശസ്ത്രക്രിയകൾ നിർത്തിവെച്ചതായി റിപ്പോർട്ട്. യൂറോളജി വിഭാഗത്തിലാണ് പ്രതിസന്ധി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണം ഇല്ലെന്നുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. ഉപകരണം ഇന്ന് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം. 
          വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ഉപകരണം വാങ്ങാൻ ആരോഗ്യവകുപ്പ് ഭരണാനുമതി നൽകി ഉത്തരവിറക്കിയിരുന്നു. 2023 മുതൽ ഉപകരണം പ്രവർത്തിക്കുന്നില്ലെന്ന് ഡോ. ഹാരിസ് ചിറക്കൽ നേരത്തെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. ആവശ്യം പറഞ്ഞ് രണ്ടു വർഷം കഴിഞ്ഞാണ് രണ്ടു കോടി രൂപയുടെ ഉപകരണം വാങ്ങാനുള്ള ഭരണാനുമതി നൽകിയത്. ആശുപത്രി വികസന സമിതി മുഖേനയാണ് ഉപകരണം വാങ്ങുക. മൂത്രാശയെ കല്ല് പൊടിക്കുന്ന ഇഎസ്ഡബ്ലിയുഎൽ എന്ന ഉപകരണം വാങ്ങാനാണ് അനുമതി. 13 വർഷമായി ഉപയോഗിച്ചു വന്ന ഉപകരണമാണ് ഇപ്പോൾ മാറ്റി വാങ്ങുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement