Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസ് അന്തരിച്ചു.

കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസ് അന്തരിച്ചു.

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയത്തെ ആശുപത്രിയിൽ എത്തിക്കും.

     കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. കേരള കോൺഗ്രസ് നേതാവായിരുന്ന ഒ.വി. ലൂക്കോസിന്റെ മകനാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗമാണ്. കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റായും കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. 2021ൽ മന്ത്രി വി.എൻ. വാസവനെതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.


Post a Comment

0 Comments

Ad Code

Responsive Advertisement