മണർകാട് പള്ളി പെരുന്നാൾ ഇന്ന്.
കോട്ടയം: മണർകാട് പള്ളിയിലെ ദൈവമാതാവിൻ്റെ ജനനപെരുന്നാളിൽ പങ്കെടുത്ത് വിശ്വാസ സമൂഹം. ഇന്നാണ് പ്രധാന പെരുന്നാൾ ദിനം. കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന നടന്നു. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന. 8.30ന് നടക്കുന്ന മൂന്നിന്മേൽ കുർബാനയ്ക്ക് അങ്കമാലി ഭദ്രാസന പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ആശീർവ്വാദവും നടക്കും. വൈകുന്നേരം മൂന്നിനാണ് നേർച്ചവിളമ്പ്.
കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും (https://facebook.com/manarcadpallyofficial/) യൂട്യൂബ് ചാനലിലും (https://www.youtube.com/c/manarcadstmarys) വെബ്‌സൈറ്റിലും (https://manarcadpally.com) പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യും.
0 Comments