Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം ജില്ലാതല ഓണാഘോഷത്തിന് ഇന്ന് സമാപനം.

കോട്ടയം ജില്ലാതല ഓണാഘോഷത്തിന് ഇന്ന് സമാപനം.

കോട്ടയം: ജില്ലാതല ഓണാഘോഷ പരിപാടി - ചിങ്ങനിലാവ് 2025ന് ഇന്ന് സമാപനം. വൈകുന്നേരം നാലിന് പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിക്കും. തുടർന്ന് 5.30ന് തിരുനക്കര മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം, സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി  വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് നടൻ വിജയരാഘവനെ ചടങ്ങിൽ ആദരിക്കും. ഗവൺമെൻ്റ്  ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ മുഖ്യാതിഥികളാകും. എംഎൽഎമാരായ അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, നഗരസഭാംഗങ്ങളായ അഡ്വ. ഷീജ അനിൽ, ജയമോൾ ജോസഫ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ജോൺ വി. ജോസഫ്, സെക്രട്ടറി ആതിര സണ്ണി, പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ, പ്രസ് ക്ലബ് പ്രസിഡൻ്റ് അനീഷ് കുര്യൻ, അഡ്വ. വി.ബി. ബിനു, ജോഷി മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഫാ. എമിൽ പുള്ളിക്കാട്ടിൽ, കെ. ഫ്രാൻസിസ് ജേക്കബ്, ജോയി തോമസ്, പ്രേം പ്രകാശ്, ചിത്ര കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനത്തിനു ശേഷം പ്രസീത ചാലക്കുടിയുടെ നാടൻ പാട്ടുമേള നടക്കും.

       ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായാണ് സെപ്റ്റംബർ മൂന്നു മുതൽ തിരുനക്കര മൈതാനത്ത് ഓണാഘോഷം സംഘടിപ്പിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement