Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി.

സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി.
പാലക്കാട്: മാങ്കുറുശ്ശിയിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പങ്കജനിവാസിൽ പങ്കജം (85), രാജൻ (80) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പങ്കജത്തെ വീട്ടിലെ മുറിയിലും രാജനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിൻ്റെ മുകൾ നിലയിലാണ് രാജനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 
        കഴിഞ്ഞ 20 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. മരണകാരണം വ്യക്തമല്ല. മങ്കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൊലപാതക ലക്ഷണങ്ങൾ ഇല്ലെന്നാണ് പോലീസ് നിലവിൽ പറയുന്നത്. മകൻ വിളിച്ചപ്പോൾ പങ്കജം ഫോൺ എടുത്തില്ല. തുടർന്ന് വിവരം അയൽവാസിയെ അറിയിക്കുകയായിരുന്നു. വാർഡ് മെമ്പർ വന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു

Post a Comment

0 Comments

Ad Code

Responsive Advertisement