Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിൽജിത്തിന്റെ ഹൃദയം പതിമൂന്നുകാരിയിൽ മിടിക്കുന്നു.

ബിൽജിത്തിന്റെ ഹൃദയം  പതിമൂന്നുകാരിയിൽ മിടിക്കുന്നു.
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച  ബിൽജിത്തിന്റെ ഹൃദയം  പതിമൂന്നുകാരിയിൽ മിടിക്കുന്നു. അങ്കമാലിയിലെ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്ത് ബിജുവിന്റെ (18) ഹൃദയമാണ് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ച്  കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയില്‍ മാറ്റിവച്ചത്.
           പുലർച്ചെ 1.20ഓടെയാണ് അങ്കമാലിയില്‍ നിന്നും ഹൃദയം എറണാകുളത്ത് എത്തിച്ചത്. ഒന്നരയോടെ തുടങ്ങിയ ശസ്ത്രക്രിയ അഞ്ചുമണിയോടെ പൂര്‍ത്തിയായപ്പോള്‍ ബില്‍ജിത്തിന്റെ ഹൃദയം പതിമൂന്നുകാരിയില്‍ മിടിച്ചു തുടങ്ങി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയമാണ് കൊല്ലം കരുകോണ്‍ സ്വദേശിനിയായ പതിമൂന്നുകാരിക്ക് നൽകിയത്.
         സെപ്റ്റംബർ രണ്ടിന് നെടുമ്പാശേരി കരിയാട് ദേശീയപാതയിൽ ‌വെച്ചാണ് ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ച് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് കുടുംബം അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement