Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിൽ.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിൽ.
ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്.
       മിസോറാമിൽ നിന്ന് ഹെലികോപ്ടർ മാർ ഗ്ഗമാകും മോദി ചുരാചന്ദ്പൂരിൽ എത്തുക. രാവിലെ പന്ത്രണ്ട് മണിക്കാണ് ചുരാചന്ദ്പ്പൂരിലെ പരിപാടി. ഇവിടെ ഏഴായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി, ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
       അതേസമയം, മോദിയുടെ സന്ദർശനത്തിനെതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് മണിപ്പൂർ.

Post a Comment

0 Comments

Ad Code

Responsive Advertisement