Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജെസിഐ വീക്ക് ആചരിച്ചു.

ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജെസിഐ വീക്ക് ആചരിച്ചു.
കോട്ടയം: ജൂനിയർ ചേംബർ ഓഫ് ഇന്റർനാഷണൽ കോട്ടയം ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജെസിഐ വീക്ക് ആചരിച്ചു. ഏഴു ദിവസങ്ങളിലായി വിവിധ പരിപാടികളാണ് ജെസിഐ കോട്ടയം ടൗൺ ചാപ്റ്റർ സംഘടിപ്പിച്ചത്. ഒന്നാം ദിവസം രാവിലെ പതാക ഉയർത്തലോടുകൂടി ആരംഭിച്ച ചടങ്ങുകൾ കോട്ടയം പ്രസ് ക്ലബിൽ നടത്തി പത്രസമ്മേളനത്തിലൂടെ മാധ്യമങ്ങളെ അറിയിച്ചു.
          9-ാം തീയതി മുതൽ 15-ാം തീയതി വരെ ഓരോ ദിവസങ്ങളിലായി നേതൃത്വ പരിശീലന ക്ലാസ്, പൊതുജനങ്ങൾക്കായി ആരോഗ്യ സംരക്ഷണ ക്ലാസ്, സൂംബാ നൃത്ത പരിശീലനം, ഇൻവിറ്റേഷൻ ടു ജെസിഐ, മേക്കിംഗ് ഓഫ് റീൽസ്, ചിത്രപ്രദർശനം, ലൈവ് മ്യൂസിക് കൺസർട്ട്, കവിയരങ്ങ്, ടാലൻ്റ് ഷോ, ഫാഷൻ ഷോ, ബിസിനസ് മീറ്റ്, നോൺ ജേസീസിനുള്ള പരിശീലനം, സ്കിൽ ബേസ്ഡ് വർക്ക് ഷോപ്പ് തുടങ്ങി വിവിധ തലങ്ങളിൽ ഉള്ള പരിപാടികളാണ് നടത്തിയത്. പ്രസ് ക്ലബ് കോട്ടയം, സിഎംഎസ് കോളേജ്, ബേക്കർ വിമൻസ് കോളേജ്, ജെസിഐ ഭവൻ തിരുനക്കര, കരീമഠം ഗവ. യുപി സ്കൂൾ, കോട്ടയം ടൗൺ തുടങ്ങിയ ഇടങ്ങളിലായാണ് പരിപാടികൾ നടത്തിയത്. 
        പ്രസിഡൻ്റ് ഡോ.സ്വാമി, സെക്രട്ടറി മുഹമ്മദ് തൗഫീക്ക്, ട്രഷറർ മഹേഷ് മംഗലത്ത്, മെൻ്റർ സാജൻ ഗോപാലൻ, പ്രോഗ്രാം ഡയറക്ടർമാരായ ഷൈജുലാൽ, ഹരിശങ്കർ, റഹിം, ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement