Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലത്തിൽ അറ്റകുറ്റപ്പണി: ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും.

പാലത്തിൽ അറ്റകുറ്റപ്പണി: ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും.
കോട്ടയം: ചിങ്ങവനം-കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് ട്രെയിനുകൾ വഴി തിരിച്ചു വിടുന്നത്. 19, 20, 21 തീയതികളിലായുള്ള നിയന്ത്രണത്തിൻ്റെ ഭാഗമായി അഞ്ചു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 
     തിരുവനന്തപുരം സെൻട്രൽ - എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12624), തിരുവനന്തപുരം നോർത്ത് - ശ്രീ ഗംഗാനഗർ വീക്ക്ലി എക്സ്പ്രസ് (16312), തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്‌പ്രസ് (16319), കന്യാകുമാരി -ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് (22503), തിരുവനന്തപുരം സെൻട്രൽ - മധുര അമൃത എക്സ്പ്രസ് (16343), തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347) എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിടുക. സെപ്റ്റംബർ 20നാണ് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നത്.
     മധുര - ഗുരുവായൂർ എക്‌സ്പ്രസ് (16327) സെപ്റ്റംബർ 20ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി. ഗുരുവായൂർ - മധുര എക്സ്പ്രസ് (16328) സെപ്റ്റംബർ 21ന് ഗുരുവായൂരിനും കൊല്ലത്തിനും ഇടയ്ക്കുള്ള സർവീസ് റദ്ദാക്കി. പകരം കൊല്ലത്തു നിന്ന് ഉച്ചയ്ക്ക് 12:10ന് യാത്ര ആരംഭിക്കും. നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് (16366) സെപ്റ്റംബർ 20ന് ചങ്ങനാശ്ശേരിയിൽ യാത്ര അവസാനിപ്പിക്കും. ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടയിൽ സർവീസ് ഉണ്ടാകില്ല. എംജിആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12696) സെപ്റ്റംബർ 20ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.കോട്ടയത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement