Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സുകുമാരൻ നായരുമായി തിരുവഞ്ചൂർ കൂടിക്കാഴ്‌ച നടത്തി.

സുകുമാരൻ നായരുമായി തിരുവഞ്ചൂർ കൂടിക്കാഴ്‌ച നടത്തി.
ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കെപിസിസി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടിക്കാഴ്‌ച നടത്തി. ചർച്ചയുടെ വിശദാംശങ്ങൾ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ടതിന് ശേഷമുള്ള തിരുവഞ്ചൂരിന്റെ പ്രതികരണം. 
           ശബരിമല വിഷയത്തിൽ എൻഎസ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും എൻഎസ്എസ് എടുത്ത നിലപാടുകൾ ബഹുമാനത്തോടെ കാണുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. ഒരു നിലപാട് എടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും എൻഎസ്എസിനുണ്ട്. എൻഎസ്എസിന്റെ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ല. രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്ന് പറയുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
         യഥാർത്ഥത്തിൽ കോൺഗ്രസ്സും എൻഎസ്എസും തമ്മിൽ യാതൊരു അകൽച്ചയും ഇല്ല. വ്യാഖ്യാനിച്ച് ഒരു അകൽച്ച ഉണ്ടാക്കുന്നത് എന്തിനാണ്. എൻഎസ്എസുമായി ഒരു മധ്യസ്ഥ ചർച്ചയ്ക്കുള്ള ആവശ്യമില്ലെന്നതാണ് എന്റെ അനുഭവം. എൻഎസ്എസ് സ്വന്തം നിലപാടിൽ വെള്ളം ചേർക്കാതെ മുന്നോട്ടു പോകുന്ന സംഘടനയാണെന്നും അദ്ദേഹം പ്രതികരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement