Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാളെ പൂ‌‌ർണ്ണ ചന്ദ്രഗ്രഹണം; കേരളത്തിലും കാണാം.

നാളെ പൂ‌‌ർണ്ണ ചന്ദ്രഗ്രഹണം; കേരളത്തിലും  കാണാം.
ന്യൂഡൽഹി: നാളെ സെപ്റ്റംബ‌ർ ഏഴിന് പൂ‌‌ർണ്ണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലും ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണ്ണമായി ആസ്വദിക്കാം. 
        ഇന്ത്യൻ സമയം രാത്രി 8.58ന് ഭൂമിയുടെ നിഴൽ ചന്ദ്രനു മേൽ വീണു തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ടു നിൽക്കുന്നതാണ് ഗ്രഹണം. ചന്ദ്രബിംബം പൂർണ്ണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ്ണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ടു നിൽക്കും.രാത്രി 11.41ഓടെ ആകും ചന്ദ്രൻ പൂർണ്ണമായും മറയ്ക്കപ്പെടുക. എട്ടാം തീയതി അ‍ർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോൾ ചന്ദ്രബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. 2.25ഓടെ ഗ്രഹണം പൂർണ്ണമായി അവസാനിക്കും. നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണെന്ന് വിദഗ്ദർ പറയുന്നു. 
       ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാമെന്നതാണ് ഈ ഗ്രഹണത്തിൻ്റെ എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31 വരെ കാത്തിരിക്കണം.

Post a Comment

0 Comments

Ad Code

Responsive Advertisement