Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതി.

സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതി.
ന്യൂഡൽഹി: രാജ്യത്തിന്‍റെ 15-ാമത് ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 
        പോള്‍ ചെയ്യപ്പെട്ട 767 വോട്ടില്‍ 454 വോട്ട് നേടിയാണ് സി.പി. രാധാകൃഷ്ണന്‍റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ രണ്ട് വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. 
       സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയാണ് ഐഎൻഡിഐഎ മുന്നണിക്കു വേണ്ടി മത്സരിച്ചത്. എന്നാൽ, ഐഎൻഡിഐഎ സഖ്യത്തില്‍ വോട്ടു ചോര്‍ച്ച ഉണ്ടായെന്നാണ് സൂചന. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്.

Post a Comment

0 Comments

Ad Code

Responsive Advertisement