Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജി. സുകുമാരൻ നായരുടെ ശബരിമല നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് നാല് പേർ എൻഎസ്എസ് സംഘടനാ അംഗത്വം രാജിവച്ചു.

ജി. സുകുമാരൻ നായരുടെ ശബരിമല നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് നാല് പേർ എൻഎസ്എസ് സംഘടനാ അംഗത്വം രാജിവച്ചു.
ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ശബരിമല വിഷയത്തിലെ സമീപകാല നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചുകൊണ്ട് ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ നാല് പേർ സംഘടനാ അംഗത്വം രാജിവച്ചു. ചങ്ങനാശ്ശേരി പുഴവാത് സ്വദേശിയായ ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ, ഗൗരി ഗോപൻ എന്നിവരാണ് എൻഎസ്എസ് ബന്ധം ഉപേക്ഷിച്ചത്.
       ഇവർ അംഗങ്ങളായിരുന്ന എൻഎസ്എസ് കരയോഗം 253ന്റെ സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്കാണ് രാജിക്കത്ത് കൈമാറിയത്. ശബരിമലയുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി സ്വീകരിച്ച നിലപാടുകളിലുള്ള വിയോജിപ്പാണ് രാജിക്ക് കാരണമെന്ന് ഗോപകുമാർ സുന്ദരൻ വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement