Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്ററിങ് അടർന്നു വീണ് കൂട്ടിരിപ്പുകാരിക്കു പരിക്ക്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്ററിങ് അടർന്നു വീണ് കൂട്ടിരിപ്പുകാരിക്കു പരിക്ക്.
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മേൽത്തട്ടിലെ പ്ലാസ്റ്ററിങ് അടർന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിക്കു പരിക്ക്. കുമരകം ചീപ്പുങ്കൽ കല്ലുതറ വീട്ടിൽ കൊച്ചുമോൾക്കാണു (50) കാലിൽ പരിക്കേറ്റത്. മെഡിസിൻ ബ്ലോക്കിലെ മൂന്നാം വാർഡിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന കൊച്ചുമോളുടെ കാലിലേക്ക് ഇന്നലെ പുലർച്ചെയാണ് പ്ലാസ്റ്ററിങ് വീണത്. ഉടൻ അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകി. പരിക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
      കൊച്ചുമോളുടെ അമ്മയെ മെഡിസിൻ ഐസിയുവിലും സഹോദരൻ്റെ കുട്ടിയെ നെഫ്രോളജി ഐസിയുവിലും പ്രവേശിപ്പിച്ചിരുന്നു. ഇരുവർക്കും കൂട്ടിരിപ്പിനായി എത്തിയതാണ് കൊച്ചുമോൾ.

Post a Comment

0 Comments

Ad Code

Responsive Advertisement