വൈദികനെ പൊതുജനമധ്യത്തിൽ പോലീസ് അധിക്ഷേപിച്ച സംഭവത്തിൽ പ്രതിക്ഷേധം.കോട്ടയം: വൈദികനെ പൊതുജനമധ്യത്തിൽ അപമാനിച്ചതിൽ പ്രതിക്ഷേധം. ഇക്കഴിഞ്ഞ 22ന് ചിങ്ങവനം എസ്ഐയുടെ നേതൃത്വത്തിൽ ചിങ്ങവനം സായിപ്പു കവലയിൽ നടന്ന ബ്രീത്ത് അനലൈസർ ടെസ്റ്റിനിടെയാണ് സംഭവം. കുറിച്ചി വലിയപള്ളി വികാരി ഫാ. ഫിലിപ്പോസ് ഫിലിപ്പോസ് (റിറ്റു അച്ചൻ) പാച്ചിറയേയാണ് നടുറോഡിൽ നാട്ടുകാർ നോക്കിനിൽക്കെ പോലീസ് അപമാനത്തിനിരയാക്കിയതായി പരാതി ഉയർന്നത്.
വൈദികവേഷത്തിൽ പള്ളിയിലേക്ക് പോകുകയായിരുന്നു ഫാ. റിറ്റു. ബൈക്കിലെത്തിയ ഇദ്ദേഹത്തെ പോലീസ് തടഞ്ഞുനിർത്തി ബ്രീത്ത് അനലൈസർ കാട്ടി ഊതാൻ ആവശ്യപ്പെട്ടു. താൻ മദ്യപിക്കുന്നയാളല്ലെന്നും പൊതുജന മധ്യത്തിൽ തന്നെ ഇത്തരത്തിൽ ഊതിക്കുന്നത് ശരിയാണോയെന്നും വൈദികൻ ചോദിച്ചു എങ്കിലും പരിശോധന നടത്തി. അതിനു ശേഷം വൈദികനെ അപമാനിക്കുന്ന തരത്തിൽ പോലീസ് സംസാരിച്ചുവെന്നാണ് പരാതി. പൗരൻ എന്ന നിലയിൽ നിയമപാലകരുടെ നിർദ്ദേശങ്ങൾ പാലിച്ച ശേഷവും അപമാനിച്ചതിലാണ് പ്രതിക്ഷേധം ഉയർന്നിരിക്കുന്നത്. കുപ്പായമിട്ടാൽ മര്യാദയ്ക്ക് ഇരിക്കണം, കൊണ്ടു പോയി കേസ് കൊടുക്ക്, തന്നെയൊന്നും ചെയ്യാനില്ല, തന്റെ പേര് എഴുതിയെടുത്തോളൂ എന്നൊക്കെ പോലീസുകാരൻ വൈദികനോട് പറഞ്ഞതായി സഭ നൽകിയ പരാതിയിൽ പറയുന്നു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസുകാരൻ കൂട്ടാക്കിയില്ല.
സംഭവത്തിൽ, വൈദികനെ അപമാനിച്ചെന്നു കാട്ടി മുഖ്യമന്ത്രിക്കും, മന്ത്രി വി.എൻ. വാസവനും ഓർത്തഡോക്സ് സഭ പരാതി നൽകി.
കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി വികാരി ഫാ. ഫിലിപ്പോസ് ഫിലിപ്പോസിനോടു ചിങ്ങവനം സ്‌റ്റേഷനിലെ ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന സംഭവത്തിൽ ഓർത്തഡോക്സ് സഭാ ഭദ്രാസന കൗൺസിൽ യോഗം പ്രതിഷേധിച്ചു. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അദ്ധ്യക്ഷത വഹിച്ചു. 22നു വൈകിട്ട് 6.30നു പള്ളിയിലേക്കു പോവുകയായിരുന്ന ഫാ. ഫിലിപ്പോസിനോടു റോഡിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിലെ ഡ്രൈവർ സാൽബിൻ മോശമായി പെരുമാറിയെന്നാണ് ആരോപണം. കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
0 Comments