Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.
വൈക്കം: തലയോലപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കരിപ്പാടം സ്വദേശി മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി ഋതിക് (29) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
        തലയോലപ്പറമ്പ് തലപ്പാറയ്ക്കടുത്തുള്ള കൊങ്ങിണിമുക്കിൽ വെള്ളിയാഴ്ച അർദ്ധരാത്രി 12 മണിയോടെയാണ് അപകടം. കയറ്റം കയറിയെത്തിയ ലോറി കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. കാറിൽ മൂന്നു പേരാണുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് ചികിൽസയിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement