Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിക്കപ്പ് വാനിലേക്ക് ബസ് ഇടിച്ച് കയറി.

പിക്കപ്പ് വാനിലേക്ക് ബസ് ഇടിച്ച് കയറി.
കോട്ടയം: കെകെ റോഡിൽ പിക്കപ്പ് വാനിലേക്ക് ബസ് ഇടിച്ച് കയറിയെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ട് കച്ചവടക്കാരനും ബസ് യാത്രികരും.
          വടവാതൂരിലെ സമീപം താന്നിക്കപ്പടിയിൽ വൈകുന്നേരം 4.30ഓടെ ആണ് അപകടമുണ്ടായത്. പാതയോരത്ത് ഉള്ളി കച്ചവടം നടത്തുകയായിരുന്ന തമിഴ്നാട് പളനി സ്വദേശി പാണ്ഡ്യൻ്റെ വാഹനത്തിലേക്കാണ് കോട്ടയത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ എത്തി ഇടിച്ചു കയറിയത്. ബസിന്റെ മുൻഭാഗവും അപകടത്തിൽ തകർന്നു.
         കച്ചവടക്കാരനും ബസ് യാത്രികരും തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് തിരക്കേറിയ ദേശീയപാതയിൽ ചാക്കിൽ കെട്ടിവച്ചിരുന്ന ഉള്ളി ചിതറി വീണു. ഏകദേശം ഒന്നര ടൺ ഉള്ളിയാണ് അപകടത്തെ തുടർന്ന് നഷ്ടപ്പെട്ടത്. ഇതേത്തുടർന്ന് റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement