Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐസക്ക് ജോർജ് യാത്രയാകുന്നത് ആറ് പേർക്ക് പുതുജീവൻ നൽകി.

ഐസക്ക് ജോർജ് യാത്രയാകുന്നത് ആറ് പേർക്ക് പുതുജീവൻ നൽകി. 
കൊല്ലം: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക് ജോർജ് യാത്രയാകുന്നത് ആറ് പേർക്ക് പുതുജീവൻ നൽകി. തിരുവനന്തപുരത്തെ ആശുപത്രിയിൽ നിന്ന് എത്തിച്ച ഐസക്കിന്റെ ഹൃദയം എറണാകുളത്തെ ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് നൽകിയത്.
         തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസിലാണ് ഐസക്കിന്റെ തുടിക്കുന്ന ഹൃദയം കൊച്ചിയിൽ എത്തിച്ചത്. ഐസക്കിൻ്റെ ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, 2 നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.
          കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കില്‍ വച്ച് സെപ്റ്റംബര്‍ ആറിന് രാത്രി 8 മണിയോടെ ഐസക് നടത്തുന്ന പള്ളിമുക്കിലെ റസ്റ്ററന്റിന് മുന്‍വശത്ത് റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ ഉടന്‍ തന്നെ അടുത്തുള്ള കൊട്ടാരക്കര ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാൽ, സെപ്റ്റംബര്‍ 10ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. ഭാര്യ: നാന്‍സി മറിയം സാം. മകൾ: അമീലിയ നാന്‍സി ഐസക് (2 വയസ്). പരേതനായ സി.വൈ. ജോര്‍ജ് കുട്ടി, മറിയാമ്മ ജോര്‍ജ് എന്നിവരാണ് ഐസക്കിന്റെ മാതാപിതാക്കൾ. സംസ്‌ക്കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement