Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട് കുത്തിത്തുറന്ന് മോഷണം: 12 പവനിലധികവും 28,000 രൂപയും നഷ്ടപ്പെട്ടു.

വീട് കുത്തിത്തുറന്ന് മോഷണം: 12 പവനിലധികവും 28,000 രൂപയും നഷ്ടപ്പെട്ടു.
കോട്ടയം: അയർക്കുന്നത്തിന് സമീപം കല്ലിട്ടനടയിൽ വീട് കുത്തിത്തുറന്ന് മോഷണം. 12 പവനിലധികം സ്വർണ്ണാഭരണങ്ങളും 28,000 രൂപയുമാണ് മോഷ്ടിച്ചത്. കല്ലിട്ടനട സ്വദേശി ബെന്നി ചാക്കോയുടെ വീട്ടിലാണ് കതക് തകർത്ത് കവർച്ച നടത്തിയത്. വീടിൻ്റെ പിൻഭാഗത്തെ കതക് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്.
         ഞായറാഴ്ച പുലർച്ച ആറരയോടെ ബെന്നിയും ഭാര്യയും പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന മകൾ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീടിൻ്റെ ഇരുനിലകളിലും ഉണ്ടായിരുന്ന അലമാരകൾ കുത്തി തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു.
       അയർക്കുന്നം പോലീസ് സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു. കൂടാതെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement