Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാൾ 26 മുതൽ.

പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാൾ 26 മുതൽ.
തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാൾ നവംബർ 2, 3 തീയതികളിൽ പരുമല പള്ളിയിൽ ആചരിക്കും. ഒക്ടോബർ 26 മുതൽ പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും. 26നു ഉച്ചയ്ക്ക് രണ്ടുമണിക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് നിർവ്വഹിക്കും. 27നു ഉച്ച കഴിഞ്ഞു മൂന്നുമണിക്ക് ഓർത്തഡോക്സ് സഭയുടെ വിവാഹ ധനസഹായ വിതരണം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ പത്തുമണിക്ക് കർഷകസംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മദ്യവർജ്ജന ബോധവൽക്കരണം മന്ത്രി കെ. കൃഷ്ണ‌ൻകുട്ടി ഉദ്ഘാടനം ചെയ്യും. 29നു രാവിലെ പത്തുമണിക്ക് അഖില മലങ്കര മർത്തമറിയം വനിതാ സമാജം സമ്മേളനം നടക്കും. ഉച്ചയ്ക്ക് 2.30നു സെന്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ്‌ ഫെലോഷിപ് ഗുരുസ്‌മൃതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നവംബർ ഒന്നിന്  ഉച്ചയ്ക്ക് 2.30നു യുവജനസംഗമം മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്ഘാടനം ചെയ്യും. നവംബർ മൂന്നാം തീയതി പുലർച്ചെ മൂന്നു മണിക്ക് പള്ളിയിൽ ഏബ്രഹാം മാർ സ്തേഫാനോസിൻ്റെ കാർമ്മികത്വത്തിലും രാവിലെ 6.15നു ചാപ്പലിൽ ഡോ. യാക്കോബ് മാർ ഐറേനിയസിൻ്റെ കാർമികത്വത്തിലും കുർബാന നടക്കും. 8.30നു കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും 10.30നു കബറിങ്കൽ ധൂപ പ്രാർത്ഥനയും നടക്കും. തുടർന്ന് ശ്ലൈഹിക വാഴ് വും ഉച്ചയ്ക്ക് രണ്ടിന് റാസയും മൂന്നിന് കൊടിയിറക്കവും നടക്കും.
            പെരുന്നാളിനോടനുബന്ധിച്ച് 27 മുതൽ 31 വരെ എല്ലാ ദിവസവും വൈകുന്നേരം 4ന് ഗ്രിഗോറിയൻ പ്രഭാഷണം ഉണ്ടായിരിക്കും. 27നു ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments

Ad Code

Responsive Advertisement