Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രതികരണം.

ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്രതികരണം.
തിരു.: ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട ഇന്നത്തെ ഹൈക്കോടതി ഉത്തരവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വാഗതം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും ഈ വിഷയത്തിൽ തുടക്കം മുതലേ സ്വീകരിച്ച നിലപാടാണ് ശരി എന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ കോടതി ഉത്തരവ്. കുറ്റം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. 
        ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സമയ പരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും എന്നതാണ് ദേവസ്വം ബോർഡിന്റെ വിശ്വാസം. ശബരിമലയിലെ സ്വത്തുക്കൾ ആര് തട്ടിയെടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവരും അതിനു കൂട്ടുനിന്നവരും ശിക്ഷിക്കപ്പെടണമെന്നാണ് തുടക്കം മുതലേ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈകൊണ്ട നിലപാട്. കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം പൂർത്തിയാക്കി സത്യം പുറത്തു വരുന്നവരെ, ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവം മുന്നൊരുക്കങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്ന വേളയിൽ ഏവരും ദേവസ്വം ബോർഡിനോട് സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement