Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളില്‍ ഇറങ്ങിയ മൂന്ന് തൊഴിലാളികള്‍ മരിച്ചു.

മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളില്‍ ഇറങ്ങിയ മൂന്ന് തൊഴിലാളികള്‍ മരിച്ചു.
ഇടുക്കി: കട്ടപ്പനയില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളില്‍ ഇറങ്ങിയ മൂന്ന് തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. 
         ഇന്നലെ രാത്രി 10 മണിക്കാണ് അപകടം ഉണ്ടായത്. മാൻ ഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാള്‍ കുടുങ്ങി. ഇയാളെ രക്ഷിക്കാൻ പിന്നാലെ ഇറങ്ങിയ രണ്ട് പേരും ടാങ്കില്‍ അകപ്പെടുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവില്‍ മൂന്ന് പേരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കട്ടപ്പന താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement