Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

താപവൈദ്യുതി നിലയത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഒൻപത് മരണം.

താപവൈദ്യുതി നിലയത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഒൻപത് മരണം.
ചെന്നൈ: തമിഴ്‌നാട്ടിൽ താപവൈദ്യുതി നിലയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഒൻപത് മരണം. അസമിൽ നിന്നുള്ള ഒൻപത് തൊഴിലാളികളാണ് മരിച്ചത്. ഒരാൾക്ക് പരിക്കറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊന്നേരിക്ക് സമീപം എന്നൂരിലെ താപവൈദ്യുതി നിലയത്തിലെ നിർമാണസ്ഥലത്താണ് അപകടം ഉണ്ടായത്.
         1,320 മെഗാവാട്ട് മെഗാവാട്ട് ശേഷിയുള്ള എന്നൂർ പ്രത്യേക സാമ്പത്തിക മേഖലയിലെ താപവൈദ്യുതി നിലയത്തിനായി ഒരു കോൺക്രീറ്റ് കമാനം നിർമ്മിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. കമാനം നിർമ്മിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പുതട്ട് തകർന്നു വീഴുകയായിരുന്നു. 20 അടിയിലധികം ഉയരത്തിലായിരുന്നു തൊഴിലാളികൾ ജോലി ചെയ്‌തിരുന്നത്. സഹപ്രവർത്തകർ ഉടൻതന്നെ പത്തുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒൻപത് പേരും വഴിമധ്യേ മരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement