Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യും.

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്യും.
ബെംഗളൂരു: സ്വർണപാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതൽ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലൻസ്. സ്വർണ്ണം പൂശുന്നതിനും അന്നദാനത്തിന്റെ പേരിലും ഉണ്ണികൃഷ്‌ണൻ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിന്റെറെ കണ്ടെത്തൽ. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തി. സ്വർണ്ണപ്പാളി ബെംഗളൂരൂവിൽ കൊണ്ടുപോയതും പണപിരിവിന്റെ ഭാഗമെന്നാണ് സംശയം. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണ്ണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നേരത്തെതന്നെ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപ്പാളി ശബരിമല ശ്രീകോവിൽ വാതിൽ എന്ന പേരിൽ ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ച് പൂജിച്ച വാർത്തകളും പുറത്ത് വന്നിരുന്നു.
       വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്ക് തിരിക്കും. 2019ൽ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വർണ്ണപ്പാളികൾ ബെംഗളൂരുവിൽ എത്തിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരികെ സ്ഥാപിച്ച സ്വർണ്ണപ്പാളിയിൽ തിരിമറി നടന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസ് പരിശോധിക്കും. ബെംഗളൂരുവിലെ അയ്യപ്പ ക്ഷേത്രം ഭാരവാഹികളിൽ നിന്നും മൊഴിയെടുക്കും. അതേസമയം, 1999ൽ സ്വർണ്ണം പൊതിഞ്ഞ പാളികൾ എങ്ങനെ ചെമ്പുപാളി ആയെന്ന കാര്യത്തിൽ ദേവസ്വം ബോർഡിനും വ്യക്തതയില്ല. കോടതി കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടാനാണ് തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement