Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിഎം വിത്ത് മീ കോൾ സെന്ററിലേക്ക് പരാതിപ്പെടാനായി വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പരാതി.

സിഎം വിത്ത് മീ കോൾ സെന്ററിലേക്ക് പരാതിപ്പെടാനായി വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പരാതി.
കോഴിക്കോട്: സിഎം വിത്ത് മീ കോൾ സെന്ററിലേക്ക് പരാതിപ്പെടാനായി വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ ദുൽകിഫിൽ പൊലീസിനെതിരായ പരാതി പറയാനാണ് കോൾ സെന്ററിലേക്ക് പല തവണയായി വിളിച്ചത്. കോൾ സെൻ്ററിലേക്ക് ഒരേസമയം നിരവധി വിളികൾ വരുന്നതുകൊണ്ടാണ് പലർക്കും കിട്ടാത്തെന്നും തിരികെ വിളിക്കുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. 
         വടകരയിൽ വെച്ച് കഴിഞ്ഞ മാസം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാനാണ് ഇന്നലെ ഉച്ചയോടെ ദുൽകിഫിൽ സിഎം വിത്ത് മീ കോൾ സെന്ററിലേക്ക് വിളിച്ചത്. ആദ്യ കോൾ ബിസിയായിരുന്നു. രണ്ടാമത്തെ കോളിൽ മുഖ്യന്ത്രിയുടെ ശബ്ദ സന്ദേശം ലഭിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശത്തിന് ശേഷം കണക്ട് ചെയ്യാനായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് വീണ്ടും വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പരാതി.

Post a Comment

0 Comments

Ad Code

Responsive Advertisement