Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്നാറിലേക്കുള്ള അവധിക്കാല യാത്രയില്‍ മൂന്ന് പേര്‍ മരിച്ചു.

മൂന്നാറിലേക്കുള്ള അവധിക്കാല യാത്രയില്‍ മൂന്ന് പേര്‍ മരിച്ചു.
വില്ലുപുരം: മൂന്നാറിലേക്കുള്ള അവധിക്കാല യാത്രയില്‍ ചെന്നൈ സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഷംസുദീന്‍, ഋഷി, മോഹന്‍ എന്നിവരാണ് മരിച്ചത്. മരിച്ച ഷംസുദീന്റെ സഹോദരന്‍ അബ്ദുള്‍ അസീസ്, ദീപക്ക് എന്നിവരാണ് ചികില്‍സയിലുള്ളത്. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപം സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മീഡിയനിലും ഒരു ലോറിയിലും ഇടിച്ച്‌ തീപിടിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ അഞ്ചംഗ സംഘമാണ് മൂന്നാറിലേക്ക് പുറപ്പെട്ടത്. പൂജ അവധി ദിനങ്ങള്‍ കണക്കിലെടുത്തായിരുന്നു വിനോദയാത്ര. തീപിടിച്ച കാറില്‍ കുടുങ്ങിപ്പോയതിനാല്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ വെന്തു മരിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് വാഹനത്തില്‍ നിന്ന് തെറിച്ചുവീണു. ഗുരുതരമായ പരിക്കേറ്റ ഒരാള്‍ പിന്നീട് മരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement