Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാര്‍ത്ഥിനിയെ യുവാവ് നിരവധി തവണ കത്തി കഴുത്തിൽ കുത്തി കൊലപ്പെടുത്തി.

വിദ്യാര്‍ത്ഥിനിയെ യുവാവ് നിരവധി തവണ കത്തി കഴുത്തിൽ കുത്തി കൊലപ്പെടുത്തി.
ബെംഗളൂരു: വിദ്യാര്‍ത്ഥിനിയെ യുവാവ് നിരവധി തവണ കത്തി കഴുത്തിൽ കുത്തി കൊലപ്പെടുത്തി. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആണ് യുവാവ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ബിഫാം വിദ്യാര്‍ത്ഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്.
        ബെംഗളൂരു മന്ത്രി മാളിന് പിന്നിലായി റെയില്‍വെ ട്രാക്കിന് സമീപത്തെ റോഡിലാണ് കൊലപാതകം നടന്നത്. കൊല നടത്തിയശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കത്തി കൊണ്ട് പല തവണ കഴുത്തിൽ കുത്തി ഇറക്കുകയായിരുന്നു. പ്രതിയായ വിഗ്നേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
         വ്യാഴാഴ്ച രാവിലെ ഏഴിന് പരീക്ഷയ്ക്കായാണ് യാമിനി വീട്ടിൽ നിന്ന് പോയത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ പ്രതി വിഗ്നേഷ് യാമിനിയെ ബൈക്കിൽ പിന്തുടരുകയായിരുന്നു എന്നാണ് വിവരം. തന്‍റെ പ്രണയം നിരസിച്ചതിന്‍റെ പകയിൽ വിഗ്നേഷ് യാമിനിയെ കയ്യിൽ കരുതിയ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശ്രീറാംപുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement