Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൃതദേഹം സംസ്കരിക്കുന്നതിനിടെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്.

മൃതദേഹം സംസ്കരിക്കുന്നതിനിടെ പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്.
തിരു.: വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ് മേക്കർ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. കരിച്ചാറ സ്വദേശി സുന്ദരന്‍റെ കാലിലാണ് പേസ് മേക്കറിന്‍റെ ഭാഗങ്ങള്‍ തുളച്ചു കയറിയത്.
           ചൊവ്വാഴ്ച മരണപ്പെട്ട പള്ളിപ്പുറം സ്വദേശിനി വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്. മൃതദേഹം സംസ്കരിക്കുന്നതിനിടെ ശരീരത്തിനുള്ളിലെ പേസ് മേക്കർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തറിക്കുകയായിരുന്നു. ഇതിന്‍റെ ചീളാണ് സമീപത്തു നിന്ന സുന്ദരന്‍റെ കാൽമട്ടിലേക്ക് തുളച്ചു കയറിയത്. പരിക്കേറ്റ സുന്ദരനെ കഴക്കൂട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിിച്ചു. ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് പേസ് മേക്കർ ഘടിപ്പിച്ചത്. സാധാരണ മരണശേഷം പേസ് മേക്കർ നീക്കം ചെയ്യാറുണ്ട്. എന്നാല്‍, വീട്ടിൽ വച്ചായിരുന്നു വയോധികയുടെ മരണം സംഭവിച്ചത് എന്നതിനാൽ, പേസ് മേക്കർ നീക്കം ചെയ്തിിരുന്നില്ല. ഇതാണ് അപകട കാരണമായത്.

Post a Comment

0 Comments

Ad Code

Responsive Advertisement