Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന 'വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ്' വോക്കത്തൺ വ്യാഴാഴ്ച.

രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന 'വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ്' വോക്കത്തൺ വ്യാഴാഴ്ച.
കോട്ടയം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന 'വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ്' വോക്കത്തൺ 16-ാം തീയതി വ്യാഴാഴ്ച നടക്കും. രാവിലെ 6.30നു കലക്ടറേറ്റിനു മുന്നിൽ നിന്നാരംഭിച്ചു ഗാന്ധി സ്ക്വയറിലെത്തുന്ന വിധമാണ് വോക്കത്തൺ ക്രമീകരിച്ചിരിക്കുന്നത്. തുടർന്നു ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടക്കും.
          ലഹരിവിരുദ്ധ വോക്കത്തണിൽ വിദ്യാർത്ഥികളും യുവാക്കളും സാംസ്കാരിക നായകരും ആത്മീയ നേതാക്കളും പങ്കെടുക്കുമെന്നു ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, ജനറൽ കൺവീനർ നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ് എന്നിവർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement