Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
തിരു.: തുലാമഴയ്ക്ക് മുന്നോടിയായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,  പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. 
        തിരുവന്തപുരത്ത് കനത്ത തിരയില്‍പെട്ട് വളളത്തില്‍ നിന്ന് തെറിച്ചു വീണ് കാണാതായ മത്സ്യത്തൊഴിലാളി ഷഹാനു വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 18-ാം തീയതി വരെ  മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
        കനത്തമഴയെ തുടര്‍ന്ന് ഇടുക്കി അടിമാലി ചൂരകട്ടന്‍ ആദിവാസി ഉന്നതിയിൽ മണ്ണിടിച്ചിൽ ഉണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement