Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത അടൂർ പ്രകാശിനെ തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്.

മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത അടൂർ പ്രകാശിനെ തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്.
കോട്ടയം: മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത അടൂർ പ്രകാശിനെ തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. കെ.എം. മാണിസാർ യുഡിഎഫില്‍ തുടരണമെന്ന നിലപാട് സ്വീകരിച്ചു. ആ നിലപാടാണ് ഞങ്ങളിപ്പോഴും തുടരുന്നതെന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
     മാണി ഗ്രൂപ്പിനെ സ്വാഗതം ചെയ്തത് യുഡിഎഫ് കൺവീനറുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. 'ആരെങ്കിലും വരുന്നോ എന്ന് ചോദിച്ചു നില്‍ക്കാൻ ഞങ്ങളില്ല, യുഡിഎഫിന് ഒറ്റക്ക് നില്‍ക്കാൻ ശക്തിയുണ്ട്, നിലമ്പൂർ തെരഞ്ഞെടുപ്പ് അതിനു ഉദാഹരണമാണ്, ആരുടെയും പുറകെ പോയി വരുന്നുണ്ടോ എന്ന് ചോദിക്കേണ്ട ആവശ്യമില്ല' - മോൻസ് ജോസഫ് പറഞ്ഞു.
       കേരള കോണ്‍ഗ്രസിൻെറ യോജിപ്പിന് വേണ്ടി മന്ത്രിസ്ഥാനം രാജിവെച്ചവരാണ് ഞങ്ങള്‍.പി.ജെ. ജോസഫിന് പാർലമെൻ്റ് സീറ്റ് നിഷേധിച്ചപ്പോള്‍ പോലും പാർട്ടി പിളർന്നില്ല, മാണിയുടെ മരണശേഷമാണ് ഒറ്റക്ക് പോകാൻ അവർ തീരുമാനിച്ചത്. കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിനുള്ള രാഷ്ട്രീയ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അർഹമായ സീറ്റ് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ആവശ്യപ്പെടും. അർഹമായ പരിഗണന ഇപ്പോള്‍ യുഡിഎഫിൽ കിട്ടുന്നുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement