Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; കളക്ടറോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം.

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; കളക്ടറോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം.
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് വിലക്കികൊണ്ടുള്ള ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് തുടരാൻ കോടതി നിർദ്ദേശം നൽകിയത്. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ടോൾ പിരിവ് പുന:രാരംഭിക്കുന്ന വിഷയത്തിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. 
        ദേശീയ പാത അതോറിറ്റിയുടെ ഹർജി പരിഗണിക്കവേ റോഡിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടറോട് കോടതി വിവരം തേടി. ആകെ 60 കിലോമീറ്റർ റോഡിനാണ് ടോൾ പിരിക്കുന്നത്. എന്നാൽ, ഈ ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്നമെന്നാണ് എജി അറിയിച്ചത്. റോഡിൽ എവിടെയൊക്കെയാണ് പ്രശ്നമെന്ന് കോടതി കളക്ടറോട് ചോദിച്ചു. അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് പ്രശ്നമെന്ന് കളക്ടർ മറുപടി നൽകി. ഓൺലൈനായാണ് തൃശൂർ കളക്ടർ ഹൈക്കോടതിയിൽ ഹാജരായത്.

Post a Comment

0 Comments

Ad Code

Responsive Advertisement