Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു.

മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു.
തൃശൂർ: കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി (67) അന്തരിച്ചു. 2006ലും 2011ലും കുന്നംകുളത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയിരുന്നു. സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറിയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
           പി. രാമൻ നായരുടെയും അമ്മിണി അമ്മയുടെയും മകനായി 1951 മേയ് 13 നാണ് ജനനം. ഭാര്യ സി.എം. ഇന്ദിര ബാബു.
        സിഐടിയു തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയായും നിർവധി സംഘടനാ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ ദേവി കലാമണ്ഡലത്തിൻ്റെ 2007ലെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള അവാർഡ്, മാനസ് സർഗ്ഗ വേദിയുടെ 2008ലെ മികച്ച രാഷ്ട്രീയ പ്രവർത്തകനുള്ള അവാർഡ്, കോടമന നാരായണൻ നായർ സ്മാരക ട്രസ്റ്റിൻ്റെ 2009ലെ മികച്ച സാംസ്‌കാരിക പ്രവർത്തകനുള്ള അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement