Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രിമിനൽ കേസ് പ്രതികളായാൽ അഡ്‌മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വിസി മുന്നോട്ട്.

ക്രിമിനൽ കേസ് പ്രതികളായാൽ അഡ്‌മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വിസി മുന്നോട്ട്.
തിരു.: ക്രിമിനൽ കേസ് പ്രതികളായാൽ അഡ്‌മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വിസി മുന്നോട്ട്. കോളേജുകൾക്ക് സർക്കുലർ അയച്ച് വിസി മോഹൻ കുന്നുമ്മൽ. പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം ലംഘിച്ച് കേസിൽ പ്രതികളായാൽ നടപടി എടുക്കാം. സത്യവാങ്മൂലത്തിൽ നാല് ചോദ്യങ്ങൾ. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുണ്ടോ? സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പിടിക്കപ്പെട്ടിട്ടുണ്ടോ? എന്നീ ചോദ്യങ്ങൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ മറുപടി നൽകണം. സർക്കുലർ ലംഘിച്ചാൽ നടപടി കോളേജ് കൗൺസിലിന് തീരുമാനിക്കാമെന്നും വ്യവസ്ഥയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement