Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വന്ദേഭാരത് സ്ലീപ്പർ: മംഗളൂരു-തിരുവനന്തപുരം റൂട്ട് സജീവ പരിഗണനയിൽ.

വന്ദേഭാരത് സ്ലീപ്പർ: മംഗളൂരു-തിരുവനന്തപുരം റൂട്ട് സജീവ പരിഗണനയിൽ.
തിരു.: റെയിൽവേയുടെ അഭിമാനമായ വന്ദേഭാരത് സ്ലീപ്പർ സർവീസിന് മംഗളൂരു-തിരുവനന്തപുരം റൂട്ടും സജീവ പരിഗണനയിൽ. സീസൺ വ്യത്യാസമില്ലാതെ എല്ലാ സമയത്തും നിറയെ യാത്രക്കാരുള്ളതാണ് ഈ റൂട്ട് പരിഗണിക്കാൻ പ്രധാന കാരണം.
        മംഗളൂരു-തിരുവനന്തപുരം, കോഴിക്കോട് -ബെംഗളൂരു, കോഴിക്കോട്-ചെന്നൈ റൂട്ടുകളിൽ വന്ദേഭാരത് സ്ലീപ്പർ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടിരുന്നു. ഇതിൽ മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ മന്ത്രി താത്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവിൽ രണ്ട് വന്ദേഭാരത് സർവീസുകൾ സംസ്ഥാനത്തുണ്ട്. കാസർകോഡ്-തിരുവനന്തപുരം റൂട്ടിൽ കോട്ടയം വഴിയും മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴിയും. ഈ രണ്ട് വണ്ടികളിലും തിരക്കേറെയാണ്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കാസർകോഡ്-തിരുവനന്തപുരം വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം 16 ആയിരുന്നത് 20 ആക്കുകയും ചെയ്തു‌. റെയിൽവേ മന്ത്രി തന്നെ പിന്തുണച്ച സാഹചര്യത്തിൽ മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ വൈകാതെ സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് എം.കെ. രാഘവൻ എംപി. പറഞ്ഞു.
        ഈ വണ്ടി വന്നാൽ, സുഖകരമായും വേഗത്തിലും യാത്ര പൂർത്തിയാക്കാൻ ഇഷ്ട‌പ്പെടുന്ന കുറേ യാത്രക്കാർ ഇതിലേക്ക് മാറും. വെയ്റ്റിങ് ലിസ്റ്റിലാകുന്ന കൂടുതൽ യാത്രക്കാർക്ക് ഇതോടെ മറ്റ് വണ്ടികളിൽ ടിക്കറ്റ് ലഭിക്കാനും അവസരമൊരുങ്ങും. നിലവിൽ വന്ദേഭാരത് നിർത്തുന്ന സ്റ്റോപ്പുകളിലെല്ലാം വന്ദേഭാരത് സ്ലീപ്പറിനും സ്റ്റോപ്പ് ഉണ്ടാകുമെന്നാണ് സൂചന. ഇപ്പോൾ മൂന്ന് രാത്രിവണ്ടികളാണ് മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ ഓടുന്നത്. കോട്ടയം വഴിയുള്ള മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസും മലബാർ എക്സ്പ്രസും ആലപ്പുഴ വഴിയുള്ള മാവേലി എക്സ്പ്രസും ആണിവ. വൈകുന്നേരം 6.15നുള്ള മലബാർ എക്സ്പ്രസ് (16630) കഴിഞ്ഞാൽ തിരുവനന്തപുരം ഭാഗത്തേക്ക് വെളുപ്പിന് അഞ്ചിനുള്ള പരശുറാം എക്സ്പ്രസാണുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement