Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ടു സെന്റിലെ വീടുകൾ; റോഡിൽ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി.

രണ്ടു സെന്റിലെ വീടുകൾ; റോഡിൽ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി.
പാലക്കാട്‌ :രണ്ടു സെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽ കൂടാത്ത വീടുകൾക്ക് റോഡിൽ നിന്നുള്ള ദൂരപരിധി ഒരു മീറ്ററായി കുറച്ചു. ദേശീയ-സംസ്ഥാന പാത, പൊതുമരാമത്ത്, തദ്ദേശസ്ഥാപനങ്ങൾ എന്നിവ വിജ്ഞാപനം ചെയ്യാത്ത റോഡുകൾക്കു സമീപത്തെ വീടുകൾക്കാണിത് ബാധകമാക്കുക. നിലവിൽ ദൂരപരിധി രണ്ടു മീറ്ററാണ്. കുറഞ്ഞ സ്ഥലത്ത് വീടു നിർമ്മിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റം വരുത്തിയതായി മന്ത്രി എം.ബി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
       കെട്ടിടനിർമ്മാണ പെർമിറ്റ് പുതുക്കാനുള്ള വ്യവസ്ഥയും ഇളവു ചെയ്തു. പെർമിറ്റിൽ ഉള്ളതിനെക്കാൾ അധികമായി നിർമ്മാണം ഉണ്ടായാൽ അധികമായ ഭാഗത്തിനു മാത്രമാണ് ഇനി മുതൽ പിഴ അടയ്ക്കേണ്ടത്. നേരത്തേ മുഴുവൻ ഭാഗത്തിനും ഇരട്ടിത്തുക പിഴ അടയ്ക്കണം എന്നതിലാണ് ഇളവ്. മാത്രവുമല്ല ഒക്ക്യുപൻസി, കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനു മുൻപ്‌ പെർമിറ്റ് പുതുക്കാനും കഴിയും.





Post a Comment

0 Comments

Ad Code

Responsive Advertisement