Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി.

കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി.
കൊച്ചി: നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വീമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്. 
        ഗവർണ്ണർ രാജേന്ദ്ര അർലേക്കർ, ദേവസ്വം- സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിൽ വീമാനത്താവളത്തിൽ രാഷ്ട്രപതിക്ക് യാത്ര അയപ്പ് നൽകി. ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, പൊതു ഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ പോലീസ് മേധാവി (എറണാകുളം റൂറൽ) എം. ഹേമലത, സിഒ 21 (കെ) എൻസിസി ബറ്റാലിയൻ കൊച്ചിൻ കേണൽ. എൻ. എബ്രഹാം, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണൻ എന്നിവർ യാത്ര അയക്കാൻ എത്തിയിരുന്നു.
      നാലു ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച വൈകിട്ടാണ് പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സന്ദർശനം പൂർത്തിയാക്കി രാവിലെയാണ് കൊച്ചിയിൽ എത്തിയത്. 

Post a Comment

0 Comments

Ad Code

Responsive Advertisement