Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'മോന്ത’ (MON-THA) ചുഴലിക്കാറ്റ് വരുന്നു, സംസ്ഥാനത്ത് കാലവർഷത്തിന് സമാനമായ മഴയ്ക്ക് സാധ്യത.

'മോന്ത’ (MON-THA) ചുഴലിക്കാറ്റ് വരുന്നു, സംസ്ഥാനത്ത് കാലവർഷത്തിന് സമാനമായ മഴയ്ക്ക് സാധ്യത.
തിരു.: മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന കർണാടക – വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മേൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടൽ തീവ്ര ന്യൂനമർദ്ദവുമായി ചേർന്നു.
       തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 25നകം തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും ഒക്ടോബർ 26നകം തീവ്രന്യൂനമർദ്ദമായും തുടർന്ന് ഒക്ടോബർ 27നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കിൽ തായ്ലൻഡ് നിർദ്ദേശിച്ച ‘മോന്ത’ (MON-THA) എന്ന പേരിലായിരിക്കും അറിയപ്പെടുക.
      നിലവിലെ അറബിക്കടൽ ന്യൂനമർദ്ദത്തിന്റെയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും സ്വാധീനഫലമായി തുലാവർഷമഴക്ക് പകരം താൽകാലികമായി കാലവർഷത്തിന് സമാനമായ മഴ കൂടിയും കുറഞ്ഞും തുടർന്നേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 
       കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടു കൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement