Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.

തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.
തിരു.: തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വാച്ച് ആൻ്റ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതും വരെ സഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലാപാടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
      സഭയില്‍ ചർച്ച വേണമെങ്കില്‍ നോട്ടീസ് നല്‍കണമെന്ന് എം.ബി. രാജേഷ് പറഞ്ഞു. ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ടാണ് പ്രതിഷേധം ബഹളം വെക്കുന്നത്. തുടർന്ന് സ്പീക്കർ ക്ഷുഭിതനായി. ഇന്നലെ സഭയുടെ ഗാലറിയില്‍ മുഴുവൻ വിദ്യാർത്ഥികള്‍ ഉണ്ടായിരുന്നു. അപ്പോഴാണ് പ്രതിപക്ഷം ബഹളം വെച്ചത്. സ്പീക്കറുടെ മുഖം മറച്ചു കൊണ്ടായിരുന്നു പ്രതിഷേധം. ഇതാണോ കുട്ടികള്‍ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement