Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആശമാർ ക്ലിഫ് ഹൗസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

ആശമാർ ക്ലിഫ് ഹൗസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
തിരു.: ആശമാർ ക്ലിഫ് ഹൗസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച് നടത്തിയത്. 
          പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം. പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ ബാരിക്കേഡിന് മുമ്പിൽ സമരം നടത്തി. പോലീസ് വാഹനം ആശമാർ തടഞ്ഞു. ഇവർ ഉപയോഗിച്ച മൈക്കും സ്പീക്കറും പോലീസ് പിടിച്ചു വാങ്ങി. മുഖ്യമന്ത്രിയെ കാണാതെയും ആവശ്യങ്ങൾ പരിഗണിക്കാതെയും പിരിഞ്ഞു പോകില്ലെന്ന് പ്രവർത്തകർ പറഞ്ഞു. തുടർന്ന് പൊലീസുമായി സംഘർഷമുണ്ടായി. മൂന്നിലധികം തവണ ജലപീരങ്കി പ്രയോഗിച്ചു. നേതാക്കളെ ഉൾപ്പെടെ 8 പേരെ അറസ്റ്റ് ചെയ്താണ് നീക്കിയത്. തുടർന്ന് എസിപിയുമായി പ്രവർത്തകർ ചർച്ച നടത്തി, നിലപാട് അറിയിച്ചു. നാളെ സംസ്ഥാന വ്യാപകമായി വീണ്ടും പ്രതിക്ഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement