Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു.

ശബരിമല ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു.
ശബരിമല: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെട്ടുനിറച്ചതിന് പിന്നാലെ പതിനൊന്നരയോടെയാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് സന്നിധാനത്ത് എത്തിയത്. 
        ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ ഏഴരയോടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്റ്ററിൽ പത്തനംതിട്ടയിലെത്തി. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്റ്റര്‍ ഇറങ്ങി റോഡ് മാര്‍ഗ്ഗമാണ് പമ്പയിലേക്ക് പോയത്. നേരത്തേ നിശ്ചയിച്ചിരുന്നത് ഹെലികോപ്റ്ററിൽ നിലക്കലിൽ എത്താനായിരുന്നു. എന്നാൽ, പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് പ്രമാടത്ത് ഇറങ്ങുകയായിരുന്നു. ഇന്നലെ രാത്രി മാത്രമാണ് പ്രമാടത്തെ ഹെലിപ്പാഡ് കോൺക്രീറ്റ് ചെയ്തത്. അതിനാൽ രാഷ്ട്രപതി ഇറങ്ങിയതിനു ശേഷം കോപ്റ്ററിൻ്റെ ടയർ കോൺക്രീറ്റിൽ പൂഴ്ന്നത് ആശങ്കയുണ്ടാക്കി. തുടർന്ന് പോലീസ് സേനാംഗങ്ങളും അനിശമന സേനാംഗങ്ങളും ചേർന്ന് കോപ്റ്റർ തള്ളി യഥാസ്ഥാനത്ത് എത്തിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement