Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്‌കൻ്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ.

ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്‌കൻ്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ.
കൊല്ലം: ശാസ്‌താംകോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്‌കൻ്റെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. വടക്കൻ മൈനാഗപ്പള്ളി സോമവിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണ പിള്ള (55) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ട്.
         അവിവാഹിതനായ രാധാകൃഷ്ണപിള്ള ഒരു ചെറിയ ഷെഡിലാണ് താമസിച്ചിരുന്നത്. സമീപത്തെ വീട്ടിൽ ശുചീകരണം നടത്താൻ എത്തിയ പ്രദേശവാസി രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. അസ്ഥികൂടം മാത്രം അവശേഷിച്ച മൃതദേഹത്തിൻ്റെ ഭാഗങ്ങൾ ഷെഡിന് പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement