Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊതുപ്രവർത്തകനും സാമുഹ്യ സംഘാടകനുമായിരുന്ന വി.ഡി. മജീന്ദ്രൻ അന്തരിച്ചു.

പൊതുപ്രവർത്തകനും സാമുഹ്യ സംഘാടകനുമായിരുന്ന വി.ഡി. മജീന്ദ്രൻ അന്തരിച്ചു.
കൊച്ചി: എറണാകുളം ജില്ലയിലെ പ്രമുഖ മത്സ്യത്തൊഴിലാളി നേതാവും പൊതുപ്രവർത്തകനും സാമുഹ്യ സംഘാടകനുമായിരുന്ന വി.ഡി. മജീന്ദ്രൻ (56) അന്തരിച്ചു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കീഴാള രാഷ്ട്രീയത്തിൻ്റെ കൊച്ചിയിലെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു അദ്ദേഹം.
       ചെറിയ പ്രായത്തില്‍ തന്നെ പൊതുപ്രവർത്തനവും സാമൂഹ്യ സേവനവും ആരംഭിച്ച മജീന്ദ്രൻ, ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എൻ. വേണുഗോപാലൻ്റെ പേഴ്സണല്‍ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച്‌ കീഴാള രാഷ്ട്രീയത്തിൻ്റെ വിവിധ തലങ്ങളില്‍ സജീവമായി. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കുറച്ചുനാള്‍ പ്രവർത്തിച്ചു. പരിസ്ഥിതി പ്രവർത്തകയായ മേധാ പട്കറിൻ്റെ കേരളത്തിലെ പ്രധാന സംഘാടകനായിരുന്നു. സി.കെ. ജാനു എൻഡിഎ മുന്നണിയില്‍ ചേരുന്നതു വരെ അവരുമായി അടുത്ത ബന്ധം പുലർത്തുകയും ആദിവാസി പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement