Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നെടുമ്പാശേരി റെയിൽവേ ‌സ്റ്റേഷന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി.

നെടുമ്പാശേരി റെയിൽവേ ‌സ്റ്റേഷന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി. 
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള റെയിൽവേ ‌സ്റ്റേഷന്റെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പു നൽകിയത്.
       എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്‌നമാണ് നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്‌റ്റേഷൻ പദ്ധതി. സാധാരണ യാത്രക്കാരുടെ ക്ലേശം പരിഹരിക്കാനായി മെമു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർദ്ധിപ്പിക്കുമെന്ന് അശ്വിനി വൈഷ്‌ണവ് അറിയിച്ചു. 
       യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്കു സ്‌റ്റോപ്പ് അനുവദിക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement