Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പേസ്‍മേക്കർ ഘടിപ്പിച്ചു.

മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പേസ്‍മേക്കർ ഘടിപ്പിച്ചു.
ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ഹൃദയമിടിപ്പിലെ നേരിയ വ്യത്യാസത്തെ തുടർന്ന് പേസ്‍മേക്കർ ഘടിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം ഇന്ന് രാവിലെയാണ് ഖാർഗെയെ ബംഗളൂരുവിലെ എം.എസ്. രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ നല്‍കുന്ന വിവരമനുസരിച്ച്‌ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
     ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചു. രണ്ടു ദിവസത്തിനകം ഖാർഗെയെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാർജ് ചെയ്യാനാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. സെപ്റ്റംബർ 24ന് പട്‌നയില്‍ നടന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതിയുടെ വിപുലമായ യോഗത്തില്‍ ഖാർഗെ പങ്കെടുത്തിരുന്നു. ഒക്ടോബർ 7ന് നാഗാലാൻഡിലെ കൊഹിമയില്‍ നടക്കുന്ന പൊതു റാലിയില്‍ പങ്കെടുക്കാനിരിക്കെയാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement