Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് ഗാന്ധി ജയന്തി: ഗാന്ധി സ്മൃതിയിൽ രാജ്യം.

ഇന്ന് ഗാന്ധി ജയന്തി: ഗാന്ധി സ്മൃതിയിൽ രാജ്യം.
ന്യൂഡൽഹി: ഭാരതത്തിൻ്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. സത്യഗ്രഹം എന്ന സമരമാർഗ്ഗത്തിലൂടെ ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം പോരാടിയ മഹാത്മാവിൻ്റെ സ്‌മരണ ഇന്ന് രാജ്യമാകെ നിറയുന്നു. അഹിംസാത്മകമായ നിയമലംഘനത്തിനും സമാധാനപരമായ ചെറുത്തുനിൽപ്പിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗാന്ധിജിയുടെ പോരാട്ടവഴികൾ ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമുദ്രയായി മാറി. ഗാന്ധിജിയുടെ അഹിംസാത്മക പ്രത്യയശാസ്ത്രം മൂലമാണ് ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസ ദിനമായി മാറിയത്. 
       1947 ഓഗസ്റ്റ് 15ന് ഭാരതം സ്വാതന്ത്യം നേടിയെങ്കിലും ഭാരതവിഭജനത്തിൻ്റെ വേദനകളിലായിരുന്നു മഹാത്മാവ്. 1948 ജനുവരി 30ന് വെള്ളിയാഴ്ച വൈകുന്നേരം 5.17ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവെയാണ് വെടിയേറ്റു മരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement